സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്ഷന് സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എ.ടി. ജോര്‍ജിന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗെയിലിന്റെ ഗ്യാസ് പൈപ്പ് ലൈന്‍സ് ഇടുന്നതിന് ഭൂമി ഏറ്റെടുക്കല്‍ 2016 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനല്കി. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ സഹകരണത്തോടെ ഉടന്‍ തീരുമാനമെടുക്കും. എറണാകുളത്ത് ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ ആശങ്ക മാറി ജനങ്ങള്‍ക്ക് വസ്തുത ബോധപ്പെടും.
Comments