വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ദയാഹരജികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോവാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായാണ് ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധക്കപ്പെട്ട മൂന്ന് തടവുകാരുടെ ശിക്ഷയെ സ്വാധീനിക്കുന്നതാണ് ഈ വിധിയെന്ന് വിലയിരുത്തുന്നു. മുരുകന്,പേരറിവാളന്,ശാന്ത എന്നിവരുടെ ദയാഹരജികള്‍ കോടതിക്കുന്നില് തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്.
ചന്ദനക്കടത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊല്ലപ്പെട്ട വീരപ്പന്റെ നാലു അനുയായികളുമായി ബന്ധപ്പെട്ട കേസിലും ഈ വിധി നിര്‍ണായകമാവും.
Comments