നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അകാരണമായി സസ്പെന്ഡ്ചെയ്തതില് പ്രതിഷേധിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25, 26 തീയതികളില്‍ കോട്ടയത്ത് ചേരുന്ന 47ാം സംസ്ഥാന സമ്മേളനം സമരപരിപാടികള്‍ തീരുമാനിക്കും. നെയ്യാറ്റിന്‍കര ആശുപത്രിയിലെ അത്യാഹിതവിഭാഗം ഉള്‍പ്പെടെയും തിരുവനന്തപുരം ജില്ലയിലെ മറ്റ് ആശുപത്രികളില്‍ അത്യാഹിതം ഒഴികെയുള്ള സേവനങ്ങളും നിര്‍ത്തിവെക്കും.
Comments