രേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്ത്തകന് സന്യാസിയുടെ മര്‍ദനം. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് ഒരു പ്രാദേശിക ചാനല്‍ പ്രതിനിധിയെ മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി സ്വരൂപാനന്ദ സരസ്വതിയുമായി അഭിമുഖം നടത്തുമ്പോഴായിരുന്നു സംഭവം. മധ്യപ്രദേശിലെ ജബല്‍പൂരിലെ ക്ഷേത്രത്തില്‍ അഭിമുഖം നടത്തവെ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മോദി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. താന്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ചെന്നും മോദിയെ വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്താനാണ് അവരുടെ ശ്രമമെന്നും സ്വരൂപാനന്ദ സരസ്വതി പ്രതികരിച്ചു.
കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നയാളാണ് സ്വരൂപാനന്ദ സരസ്വതിയെന്ന് ആരോപണമുണ്ട്. നേരത്തേ, മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പ്രാദേശിക പത്രങ്ങളിലൂടെ അദ്ദേഹം മോദിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു.
Comments