സംസ്ഥാനത്ത് മധുരപലഹാരങ്ങളുടെ വില കുറയും. ലഡു, ജിലേബി, ഹല്‍വ തുടങ്ങിയവയുടെ വിലകുറയും.മൈദ, ഗോതമ്പ് പൊടി, ഉഴുന്നുപരിപ്പ്, തവിട് എന്നിവയുടെ വില കുറയും. വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പ്, റബ്ബര്‍ സ്പ്രേ ഓയില്‍, കപ്പലുകളിലെ ഫര്‍ണസ് ഓയില്‍ എന്നിവയുടെ വിലയും കുറയും. ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി കെ എം മാണി അറിയിച്ചതാണ് ഇക്കാര്യം.
വിലകൂടുന്നവയില് വിദേശ മദ്യം
മുന്തിയ ഇനം വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇന്‍വെര്‍ട്ടറുകള്‍ക്കും യുപിഎസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.ഭക്ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി.
Comments