ടി.പി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സി.പി.എമ്മില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനോടൊപ്പമാണ് താനെന്നു വി.എസ് അച്യുതാനന്ദന് പറഞ്ഞു.ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വി.എസ് പിന്തുണ പ്രഖ്യാപിച്ചു.ടി.പി ചന്ദ്രശേഖരന്റെ പാവപ്പെട്ട വിധവയായ രമയുടെ ആവശ്യം ആരും അംഗീകരിക്കുമെന്ന് പറഞ്ഞ വി.എസ്, ടി.പി വധക്കേസില്‍ പ്രതികളായവരെ ഇനിയും പിടികൂടാനുണ്ടെന്ന സൂചന നല്കി. കണ്ണുരില്‍ നമോ വിചാര്‍ മഞ്ചുമായി യാതൊരു ബന്ധവും സി.പി.എമ്മിന് പാടില്ലെന്നും പര്‍ട്ടി വിട്ടുവരുന്നവരാണെങ്കിലും അവര്‍ മോഡിയുടെ ആളുകളാണെന്നും വി.എസ് പറഞ്ഞു.
Comments