മന്ത്രിമാരുടെ അഹങ്കാരം ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മയുടെ അത്രയും വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്. മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന ജെ.എസ്.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഹസ്സന്. ഗൗരിയമ്മയെ യു.ഡി.എഫില്‍ ആരും പിടിച്ചുനിര്‍ത്തിയിട്ടില്ല. അവര്‍ യു.ഡി.എഫില്‍ തുടരുന്നതാണെന്നും പോകുന്നെങ്കില്‍ പോകാമെന്നും ഹസ്സന് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെയാണ് കെ.പി.സി.സിയുടെ നിലപാടെന്നും എം.എം.ഹസന് പറഞ്ഞു.
Comments