സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കാന് കേരളം കൂടുതല്‍ സമയം തേടും. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് സത്യവാങ്മൂലം നല്‍കുക.സത്യവാങ്മൂലം ചൊവ്വാഴ്ച നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Comments