എം.എ യൂസഫലി ഭൂമികയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച കമ്മീഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മറ്റി തള്ളി. ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ആളല്ല യൂസഫലി എന്ന് സംസ്ഥാന സമിതി വിലയിരുത്തി.കയ്യേറ്റം സാധൂകരിക്കുന്ന പരാമര്‍ശമോ തെളിവോ കോടതിയില്‍ നിന്നോ മറ്റ് ഭരണ സംവിധാനങ്ങളില്‍ നിന്നോ ഇല്ലെന്ന് സംസ്ഥാന സമിതി പറഞ്ഞു.ബോള്‍ഗാട്ടിയിലെ കണ്വന്ഷന് സെന്ററിനെതിരായും ഇടപ്പള്ളിയിലെ ലുലു മാളിനെതിരായുമാണ് ജില്ലാ കമ്മറ്റി ആരോപണമുന്നയിച്ചത്. തുടര്‍ന്നാണ് കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് എന്നിവരെ അംഗങ്ങളാക്കി അന്വേഷണ കമ്മീഷന് രൂപവല്‍ക്കരിച്ചത്.
Comments