പ്രമാദമായ വിതുര പെണ്‍വാണിഭ കേസില്‍ ആറു പ്രതികളെ കൂടി കോടതി വെറുതെവിട്ടു. കേസില്‍ പ്രധാന പ്രതികളിലൊരാളായ അഡ്വക്കറ്റ് ജനറല്‍ കെ.സി പീറ്റര്‍ അടക്കമുള്ള ആറു പ്രതികളെയാണ് കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാന് വെറുതെ വിട്ടത്. നേരത്തെ മറ്റൊരു പ്രധാന പ്രതികളായ കൊച്ചി സ്വദേശി സുനില്‍ തോമസിനെയും ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെയും വെറുതെ വിട്ടിരുന്നു. തെളിവില്ളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെ വിട്ടത്.
1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
Comments