ഏനാദിമംഗലത്ത് പാറമട ഇടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു. ഹിറ്റാച്ചി ഡ്രൈവര്‍മാരായ കൊല്ലം പുത്തൂര്‍ സ്വദേശി ഷിബു, കൊട്ടാരക്കര സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. പത്തു മണിയോടെ അടൂര്‍ ഇളമണ്ണൂരിലെ കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ പാറമടയാണ് ഇടിഞ്ഞ് വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്. പൊലീസ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.
Comments