മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുരക്കല്‍ മജീദ്, നൗഫല്‍, ആലുങ്കല്‍ മജീദ്, വാടക്കല്‍ അലി എന്നീ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. മലപ്പുറം മംഗലം-പുറത്തൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ സി.പി.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പടിഞ്ഞാറക്കര സ്വദേശി എ.കെ. മജീദ്, പ്രവര്ത്തകന് ഈസ് പാടത്ത് ഹര്‍ഷാദ് എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. മംഗലം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടത് വികസനമുന്നണി വിജയിച്ചതിന്‍െറ ആഹ്ളാദ പ്രകടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.
Comments