ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചു. നിയമോപദേശം ടി. ആസഫലി മുഖ്യമന്ത്രിക്ക് സമര്‍പിച്ചു. കേസിലെ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ടി.പിയുടെ വിധവ കെ.കെ രമ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Comments