ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മഅദനിയുടെ മോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. നിയമാനുസൃതമായ എല്ലാ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും തുടരുമെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു.മനുഷ്യാവകാശ പ്രശ്നമായി ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാറിന് കേരളം കത്തയക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅദനിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
Comments