ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുമതി നല്കി. 1992-93 കാലത്ത് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന എന്ന ആരോപിച്ചായിരുന്നു കേസ്. ജയലളിതയ്ക്കൊപ്പം തോഴി ശശികലയും വിചാരണ നേരിടുന്നുണ്ട്. കേസ് പരിഗണിയ്ക്കുന്ന പ്രത്യേക വിചാരണക്കോടതിയ്ക്ക് ഇതോടെ നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഹരജി നല്‍കിയിരുന്നു
Comments