മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ സി.പി.ഐ (എം) വിജയാഘോഷത്തിനിടെ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരിച്ചറിഞ്ഞ മജീദ്,നൗഫല്‍ ,താഹിന്നൂര് അബ്ദുള്‍, ഗഫൂര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നുച്ചയോടെ ചമ്രവട്ടത്ത് നിന്നാണ് ഇവരെ തിരൂര്‍ പോലിസ് അറസ്റ്റു ചെയ്തത്. ഇന്നലെയാണ് എ.കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്ക് വെട്ടേറ്റത്. കൈയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഇവരെ തിരൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .പി.ഐ.എം നടത്തിയ ആഘോഷപ്രകടനങ്ങള്ക്കിടയിലേയ്ക്ക് പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് ബൈക്കുമായി കയറിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്.ദൃശ്യങ്ങളില്‍ 14 പ്രതികള്‍ ഉള്ളതായും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും തിരൂര്‍ പോലിസ് അറിയിച്ചു.
Comments