എം.എസ്.പി കമാന്‍ഡന്റ് യു. ഷറഫലിക്കെതിരായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ വിജിന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വിശദമായ അന്വേഷണം തുടങ്ങി. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ് കുമാര്‍ സിംഗ്ളയുടെ നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ആഗസ്റ്റ് 21ന് എം.എസ്.പി ആസ്ഥാനത്ത് നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു. ക്യാമ്പില്‍ 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 5,000 ചതുരശ്ര അടിയില്‍ കാന്റീന് കെട്ടിടം നിര്‍മിച്ചത് ചട്ടങ്ങള്‍ പാലിച്ചിട്ടല്ല. സര്‍ക്കാറിന്‍െറ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചും പിരിവെടുത്തുമാണ് നിര്‍മാണം നടത്തിയതെന്നാണ് രേഖ.
Comments