വ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭുള്ളറിന്റെ മാനസികാരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശം നല്കി. ഭുള്ളറിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചു.
ദയാഹരജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ വധശിക്ഷ ഇളവു ചെയ്യാമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തില്‍ ഭുള്ളറിന്റെ ഭാര്യ നവനീത് കൗര്‍ ഭുള്ളര്‍ നല്കിയ ഹരജിലാണ് വധശിക്ഷ സ്റ്റേ ചെയ്തത്.
Comments