അപ്പോള്‍ കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്. മന്നത്ത് പത്മനാഭന്റെ ഔന്നിത്യവും സഹോദരസ്നേഹവും ഇന്നത്തെ എന്‍എസ്എസ് നേതാക്കള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയോഗം തിരുവിതാംകൂര്‍ ഈഴവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മുന്നോക്കാര്ക്കുവേണ്ടി മാത്രമാണ് ഈ സര്‍ക്കാരെങ്കില്‍ പാര്ലന്റെ തെരഞ്ഞെടുപ്പിനുശേഷം സര്ക്കാരുണ്ടാവില്ലെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്കി
Comments