ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ് രംഗത്ത്. മറീനുകളുടെ വിചാരണ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് നിഷേധാത്മകമാണെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ്.
പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാവുമെന്നും ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ്ജ് നെപ്പോളിറ്റാനോ മുന്നറിയിപ്പ് നല്കി.
നാവികരെ എത്രയും വേഗം ഇറ്റലിയിലേക്ക് തിരിച്ചയ്ക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും പ്രശ്നം രാജ്യാന്തരവേദിയില്‍ ഉന്നയിക്കുമെന്നും ജോര്‍ജ് നെപ്പോളിറ്റാനോ കൂട്ടിച്ചേര്‍ത്തു.
Comments