സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന ദാതാക്കളുടെ ആവശ്യം തള്ളി സ്പെക്ട്രം ലേലവുമായി മുന്നോട്ടുപോവാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ചുരുങ്ങിയത് 11,300കോടി രൂപയാണ് കേന്ദ്രം ലേലത്തിലൂടെ ലക്ഷ്യമിടുന്നത്.
വിവാദങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി പുതിയ ചട്ടങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. ഓരോ കമ്പനിക്കും 240 മിനിറ്റ് ക്വാട്ടയായി നിജപ്പെടുത്തിയിരിക്കുന്നു. 60 മിനിറ്റ് നീളുന്ന ഒരോ റൗണ്ട് പൂര്‍ത്തിയാവുമ്പോഴും 20 മിനിറ്റ് വീതം ഇടവേള ഉണ്ടായിരിക്കും.
Comments