ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്ട്ടിന് കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ മാര്‍ട്ടിന്‍്റെ കൂട്ടാളികളായ ജോണ്‍ ബ്രിട്ടോയും ജോണ്‍ കെന്നഡിയും പ്രതിപ്പട്ടികയില്‍ ഉണ്ട്. ലോട്ടറി ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും നഷ്ടമുണ്ടായത് സിക്കിം സര്ക്കറിനാണെന്നും സി.ബി.ഐ പറഞ്ഞു. വ്യാജ ലോട്ടറികള്‍ കണ്ടത്തൊനായില്ലെന്നും അറിയിച്ചു.സി.ബി.ഐ തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിലുണ്ടായിരുന്ന ഏഴു കേസുകളില്‍ ആണ് എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
മൊത്തം 4,252 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും കേരളത്തിന് നല്‍കാനുള്ള നികുതിപ്പണം ഇവര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സിക്കിം സര്‍ക്കാറിന് കോടികളുടെ നഷ്മുണ്ടാക്കിയെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.
Comments