ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാന്‍ സി.ബി.ഐക്ക് കൈമാറുന്നതിന്റെ ഭാഗമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2009 ല്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യ കെ.കെ രമ നല്കിയ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും.
വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം സാധ്യമല്ളെന്ന ഡി.ജി.പിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുഢാലോചനക്ക് കേസെടുത്തത്.
Comments