ലാവ് ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച പുന:പരിശോധനാഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ലാവ് ലിന് കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ നല്കിയ റിവിഷന്‍ പെറ്റീഷന് സമര്‍പ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ സി.ബി.ഐ ആരോപിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്‍്ററിന് ലഭിക്കേണ്ട സാമ്പത്തിക സഹായം വാങ്ങിയെടുക്കുന്നതിലും പ്രതികളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ഹരജിയില്‍ സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു. ലാവ്ലിന് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ നല്കിയ പുന:പരിശോധന ഹരജിയും സിംഗിള്‍ ബഞ്ച് പരിഗണിക്കും. ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണനാണന്്റെ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Comments