ടിപി കേസ് അന്വേഷണത്തിനിടെ പിണറായി വിജയനെതിരേ മൊഴി നല്കാന് അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്.കടുത്ത മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നത്. ടി പി ചന്ദ്രശേഖരനെ വധിക്കുന്നതിനായി കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് മൊഴി നല്‍കാനും അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തിയതായി മോഹനന് പറഞ്ഞു.
ജയിലിനുള്ളില്‍ കഴിഞ്ഞിരുന്ന നാളുകളില്നിര്ബന്ധിപ്പിച്ച് ഇക്കാര്യം പറയിക്കാന്‍ പോലീസുകാര്‍ ഒരുപാട് ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് ടി.പിയെ വധിക്കാനായി ഗൂഡാലോചന നടത്തിയതെന്നും സ്ഥാപിച്ചെടുക്കാന്‍ പോലീസ് ശ്രമിച്ചു.
Comments