ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് നടപടി. കേസ് അന്വേഷിക്കുന്നതിനായി എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശം കോഴിക്കോട് റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. എന്നാല്‍ കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ കെ രമ പറഞ്ഞു.
Comments