പുതിയ തെളിവോ കോടതിനിര്ദേശമോ ഇല്ലാതെ ടി.പി. ചന്ദ്രശേഖരന് വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലാവലിന്‍ കേസ് പോലെ സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമാണ് ഇതിലും നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കേരള രക്ഷാ മാര്‍ച്ചിന് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത തീര്‍ക്കാനാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുന്നത്. കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച ഈ കേസ് വേറൊരു ഏജന്‍സി അന്വേഷിക്കണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. പ്രതീക്ഷിച്ച പോലുള്ള റിപ്പോര്‍ട്ട് നല്‍കാതിരുന്ന വിജിലന്‍സ് ഡയറക്ടറെ ഉമ്മന്‍ ചാണ്ടി പിന്നീട് പൊലീസ് വേഷം ധരിപ്പിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
Comments