സി.പി.എമ്മിനെ തകര്ത്താന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ടി.പി വധത്തില്‍ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയ പൊലീസ് അന്വേഷണത്തെ ആര്.എം.പിയും സര്‍ക്കാറും പ്രകീര്‍ത്തിച്ചാണ്. എന്നാല്‍ കേസില്‍ വിധി വന്നതോടെയാണ് സന്തോഷം നിരാശയായി മാറിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് വിധി വന്ന ഒരു കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ല. ടി.പി വധത്തിലെ ഗൂഢാലോചനയിലും കുറ്റപത്രം സമര്‍പ്പിച്ചാണ്. ടി.പി കേസ് ഏത് ഏജന്‍സിയെ അന്വേഷിച്ചാലും സി.പി.എമ്മിന് ഭയമില്ല.
സി.പി.എമ്മിനെ കുടുക്കാന്‍ പുതിയ കേസെടുക്കയാണ് സര്‍ക്കാരെന്നും പിണറായി ആരോപിച്ചു.
Comments