അങ്കമാലി ജോയിന്റ് ആര്.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീപിടുത്തത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
രേഖകള്‍ സൂക്ഷിച്ചിരുന്ന ബ്ളോക്ക് മാത്രമാണ് കത്തി നശിച്ചത്. അതുകൊണ്ടുതന്നെ രേഖകള്‍ നശിപ്പിക്കാന്‍ ആരോ മനപൂര്‍വം തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ്. കമ്പ്യൂട്ടറുകളും ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. അരക്കോടിയുടെ നഷ്ടം കണക്കാക്കുന്നു. അങ്കമാലിയില്‍ നിന്നെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
Comments