ടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമ്മതിച്ചു. ഈ നടപടി പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, ഇക്കാര്യം വേണമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തോട്ടെ എന്നും വി.എസ് പറഞ്ഞു. താന്‍ കത്തയച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറയാന്‍ സാധ്യതയില്ലെന്നും വി.എസ്. പറഞ്ഞു.
Comments