തിരുവനന്തപുരം: ഫഹദ് ഫാസിലിന്റെയും നസ്റിയയുടെയും വിവാഹനിശ്ചയ ചടങ്ങു ഉച്ചയ്ക്ക് 12.30ന് നടന്നു.കുടുംബാംഗങ്ങളും അടുത്ത കുടുംബസുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരം താജ് ഹോട്ടലിലായിരുന്നു നിശ്ചയം. ഒാഗസ്റ്റ് 21നു തിരുവനന്തപുരത്തു വച്ചാണ് വിവാഹം. 24ന് വിരുന്നു സല്‍ക്കാരം. കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്നും നസ്റിയ പറഞ്ഞു. വിവാഹജീവിതം വിജയകരമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രായ വ്യത്യാസം വിവാഹജീവിതത്തെ ബാധിക്കില്ലെന്നും ഫഹദ് പറഞ്ഞു.
Comments