സഖാവായി അറിയപ്പെടാന്‍ ആഗ്രഹമെന്ന് ഫാ. മാത്യു വാഴക്കുന്നം പിണറായിയോട്.
എന്നാല്‍ ആ സന്ദര്‍ഭം ഇതുതന്നെ ആകട്ടെ എന്ന് പറഞ്ഞു പിണറായി വിളിച്ചു"
സഖാവേ"
പിണറായി വിജയന് നയിക്കുന്ന കേരളരക്ഷായാത്രക്ക് പത്തനംതിട്ടയില്‍
നല്കിയ സ്വീകരണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഫാ. മാത്യു
വാഴക്കുന്നത്തിന്റെ 'ആഗ്രഹം' നിറവേറ്റിയത്.
താന്‍ വികാരിയായല്ല സഖാവായാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ
മാത്യു വാഴക്കുന്നത്തെ പിണറായി സംബോധനചെയ്തത് സഖാവ് മാത്യു
വാഴക്കുന്നം അച്ചാ എന്നായിരുന്നു.
പിണറായിയെ പ്രസംഗത്തിലൂടെ സംതൃപ്തിപ്പെടുത്താനും അച്ഛന് മറന്നില്ല.
കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിനെ കഴിയുവെന്നും അതിന് പിണറായി
മുന്നില്‍ നിന്ന് നയിക്കണമെന്നും മാത്യു വാഴക്കുന്നം പറഞ്ഞു. പിണറായിയെ
ആരോപണങ്ങള്‍ കൊണ്ടു തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാ. മാത്യു വാഴക്കുന്നത്തെ ചൂണ്ടിക്കാണിച്ചു പിണറായി പറഞ്ഞു "ഇങ്ങനെയുള്ള
സഖാക്കളാണ് ഇന്ന് പാര്‍ട്ടിയുടെ ഊര്‍ജം. വികാരിമാരെ സഖാക്കളെന്നും
വിളിക്കാം. അവര്‍ നടത്തുന്നതും സമൂഹിക പരിഷ്കരണമാണ്. കേരളത്തിലെ വിവിധ
ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ സി.പി.എമ്മും വൈദികരും
ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും. പാവപ്പെട്ടവന് ഗുണം ചെയ്യണമെന്ന
ക്രൈസ്തവ വിഭാഗത്തിന്റെ ലക്ഷ്യം തന്നെയാണ് ഇടതുപക്ഷത്തിനും.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു മതവിഭാഗത്തിനോടും വിരോധമില്ലെന്നും
പിണറായി വിജയന് പറഞ്ഞു
Comments