ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍മാറ്റം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത് കുറ്റവാളികള്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണത്തെ തുടര്‍ന്നല്ല. പ്രതികളുടെ സന്ദര്‍ശക ബാഹുല്യം കൊണ്ട് ജയില്‍ സുരക്ഷക്ക് വീഴ്ച ഉണ്ടാകുന്നുവെങ്കില്‍ അക്കാര്യം പരിശോധിക്കും. മര്‍ദനം നടന്നെന്ന് ആരോപിക്കുന്ന ദിവസം സൂപ്രണ്ട് അവധിയിലായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments