വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ ജനങ്ങള്‍ തമ്മിലടിക്കുന്നതിന് ഇടയാക്കിയതെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. കൊച്ചി മറൈന്‍ഡ്രൈവില്‍ കെ.പി.എം.എസ് സംഘടിപ്പിച്ച കായല്‍ സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളും നഗരങ്ങളും സഹോദരങ്ങള്‍ പരസ്പരവും തമ്മിലടിക്കാന്‍ ഇത് കാരാണമായി. വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുന്നവര്‍ വിശപ്പിന്റെ കൃഷിക്കാരാണെന്നും മോദി പറഞ്ഞു.രാജ്യത്ത് വിഷ വിത്തുക്കളെ ഉത്പാദിപ്പിക്കുന്ന സാഹചര്യം മാറാന്‍ പോകുന്നു. സദ്ഭാവനാ സാഹചര്യം രാജ്യത്ത് പുലരുമെന്നും മോദി പ്രത്യാശ പറഞ്ഞു.
Comments