ലോക്സഭാ തെരഞ്ഞെടുപ്പില്‍ നര്‍മതാ ബചാവോ ആന്ദോളന് നേതാവ് മേധാപട്കറും മത്സരിച്ചേക്കും.
ആം ആദ്മി പാര്‍ട്ടി ടിക്കറ്റിലോ സ്വതന്ത്രയായോ മത്സരിക്കാന്‍ പദ്ധതിയുള്ളതായാണ് മേധയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. സ്വതന്ത്രയായി മത്സരിക്കുകയാണെങ്കിലും മേധയെ പിന്തുണക്കുമെന്നതാണ് ‘ആപ് ’ നിലപാട്. മുംബൈയിലെ മണ്ഡലങ്ങളിലൊന്നാണ് മേധ ലക്ഷ്യമിടുന്നത്. ‘ആപി’നോട് അനുഭാവമുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായ വ്യക്തത പാര്‍ട്ടിക്കില്ലാത്തതിനാല്‍ മേധ ഒപ്പം ചേര്‍ന്നിട്ടില്ല.
Comments