സെക്രട്ടേറിയറ്റിന് മുന്നിലെ ജസീറയുടെയും കുട്ടികളുടെയും സമരപ്പന്തല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചു.
ബുധനാഴ്ച ഉച്ചയോടെ സമരപ്പന്തലിലത്തെിയ കോടിയേരി ജസീറയോട് പൊലീസ് മര്‍ദനക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നതായി പറഞ്ഞു. സമരത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞുകഴിഞ്ഞു. ഇനി കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതോടെ വ്യാഴാഴ്ച തന്നെ മടങ്ങുമെന്ന് ജസീറ അറിയിച്ചു. കൊച്ചിയില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുന്നില്‍ നടത്തിയ സമരത്തിനിടെ കുട്ടികളെ സര്‍ക്കാര്‍ വക സംരക്ഷണകേന്ദ്രത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയെന്നാരോപിച്ചാണ് ജസീറയും കുട്ടികളും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.
Comments