തെലങ്കാന ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കടുത്ത ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ബഹളത്തെത്തുടര്‍ന്ന് തെലങ്കാന ബില്‍ സഭയുടെ മേശപ്പുറത്ത്. ബില്ലിനെ ചൊല്ലി സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം രൂക്ഷമായി.
തെലുങ്കാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. തെലുങ്കപദേശം എം.പി വേണുഗോപാല്‍ റെഡ്ഡി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. സീമാ ന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി രാജഗോപാല്‍ എംപിമാര്‍ക്ക് നേരെ കുരുമുളകുപൊടി സ്പ്രേ ചെയ്തു. ഇതേ തുടര്‍ന്ന് എംപിമാര്‍ ഇറങ്ങി ഓടി. ഇരുസഭകളും തടസ്സപ്പെട്ടു. ലോക്സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചു . ശ്വാസതടസ്സം നേരിട്ട പല എംപിമാരെയും പുറത്തേക്ക് കൊണ്ടുപോയി.പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദക്ഷിണേന്ത്യന്‍ പേരുകളുള്ള ആളുകളെ പാര്‍ലമെന്റ് പരിസരത്തേയ്ക്ക് കടത്തിവിട്ടിരുന്നില്ല.
ടി.ഡി.പി അംഗം നാരായണ റാവു കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്സഭയില്‍ ബഹളംവെച്ച 17 എം.പിമാരെ സസ്പെന്‍ഡ് ചെയ്തു.
സീമാ ന്ധ്രയില്‍ നിന്നുള്ള നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചു.
Comments