പ്രതിഷേധങ്ങള്‍ക്കിടെ ആം ആദ്മി സര്‍ക്കാര്‍ ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചതായി കെജ്രിവാളും നിയമമന്ത്രി സോംനാഥ് ഭാരതിയും അറിയിച്ചു. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഇനി നടക്കേണ്ടത്. അതേസമയം കോണ്‍ഗ്രസും ബിജെപിയും നിര്‍ത്താതെ ബഹളം തുടരുകയാണ്. തുടര്‍ന്ന് സഭ സ്പീക്കര്‍ നിര്‍ത്തിവച്ചു.ലഫ്. ഗവര്‍ണറുടെ ആവശ്യം തള്ളിയ ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് സ്പീക്കര്‍ക്ക് രാവിലെ കത്ത് നല്‍കിയിരുന്നു. ബില്‍ തന്റെ അനുവാദമില്ലാതെ പാസാക്കാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബില്‍ നിയമസഭയുടെ അജന്‍ഡയിലെ മൂന്നാമത്തെ ഇനമായി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി മുന്നോട്ടുപോകാന്‍ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Comments