കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയില്ല. മലപ്പുറം ജില്ലയില്‍ ഒൗദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് മുഖ്യമന്ത്രിക്ക് എത്താന്‍ സാധിക്കാതിരുന്നതെന്ന് അദ്ദേഹത്തിന്‍െറ ഓഫീസ് അറിയിച്ചു. എന്നാല്‍, ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
തന്റെ നിര്‍ദേശം മാനിക്കാതെ വി.എം.സുധീരനെ കെ.പി.സി.സി. അധ്യക്ഷനായി നിയോഗിച്ചതിലുള്ള മുഖ്യമന്ത്രിയുടെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഈ വിട്ടുനില്‍ക്കല്‍ വ്യാഖ്യാനിക്കപ്പെടുന്നത്.കഴിഞ്ഞ ദിവസം വി.എം. സുധീരന് ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലും വൈകിയാണ് ഉമ്മന്‍ചാണ്ടി എത്തിയത്.
Comments
OOMMEN CHANDY AND CHENNITHALA SHOULD LEAVE CONGRESS AND TAKE LEADERSHIP IN AAM AADMI PARTY..
LET ALL CLEAN PEOPLE LEAVE THE COMPANY OF CORRUPT POLITICIANS AND JOIN THE YOUNG BLOOD WITH CLEAN TRACK RECORD AND COMMITMENT TO SAVE THE COUNTRY FROM CORRUPTION AND RELIGIOUS HATRED.