ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചു. അശാസ്ത്രീയമായ ഗ്യാസ് വിലയെ ചൊല്ലി മുകേഷ് അംബാനിക്കെതിരായി കേസ് എടുത്തതുകൊണ്ടാണ് ജന്‍ലോക്പാല്‍ബില്‍ അവതരിപ്പിക്കുന്നതിനെതിരായി കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതെന്ന് കെജ്രിവാള് പറഞ്ഞു. ജനങ്ങളോടുള്ള തങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ജന്‍ലോക്പാല്‍ ബില്ലെന്നും അദ്ദേഹം രാജിക്ക് മുമ്പായി പ്രവര്‍ത്തകരോട് പറഞ്ഞു.
ആംആദ്മിയുടെ മന്ത്രിമാര്‍ എല്ലാവരും രാജികത്ത് നല്‍കിയതായാണ് സൂചന. ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്രിവാള് നേരത്തെ പ്രസ്താവിച്ചിരുന്നു.49 ദിവസത്തെ സംഭവബഹുലമായ ഭരണത്തിനുശേഷമാണ് രാജി.
Comments