ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിത്രേയോസ് പറഞ്ഞു.നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍ സഭയുടെ പ്രതിനിധി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വഭാവികത ഒന്നുമില്ല.ഗുജറാത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഭ നടത്തിവരുന്നുണ്ട്. വടക്കേന്ത്യയിലടക്കം നിരവധി പാര്‍ട്ടികളുമായി സഭയ്ക്ക് സഹകരണമുണ്ട്. എല്ലാപാര്ട്ടിയോടും സഭയ്ക്ക് ഒരേ നയമാണ്. ആരോടും പ്രത്യേക മമതയോ അയിത്തമോ ഇല്ല.
Comments