ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
എന്നാല്‍ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി. വിഭാഗം ജീവനക്കാര്‍ പങ്കെടുക്കുന്നില്ല. യാത്രാക്ളേശം പരിഹരിക്കാന്‍ ജില്ല കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
Comments