പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും ബി.ജെ.പിക്കും അംബാനിയോടും അദാനിയേടുമുള്ള ബന്ധം വെളിപ്പെടുത്തണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.മോദിയും രാഹുലും അംബാനിയുടെ ഏജന്റുമാരാണെന്നും കെജ്രിവാള് പറഞ്ഞു. ട്വിറ്ററിലൂടെയാണ് കെജ്രിവാള് മോദിക്കും രാഹുലിനുമെതിരെ രംഗത്തുവന്നത്.
Comments