നേപ്പാളില്‍ മൂന്ന് ജീവനക്കാരടക്കം 18 പേരടങ്ങിയ വിമാനം കാണാതായതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് പൊഖാറയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ജുംല നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. യാത്രക്കാരില്‍ ഒരാള്‍ ഡെന്മാര്ക് പൗരനും മറ്റുള്ളവര്‍ സ്വദേശികളാണെന്നുമാണ് വിവരം.
പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് നേപ്പാള്‍ പൊലീസ് വക്താവ് കെ.സി. ഗണേഷ് പറഞ്ഞു. വിനോദസഞ്ചാരം പ്രധാന വരുമാന മാര്‍ഗമായ നേപ്പാളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി വിമാനാപകടങ്ങള്‍ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത വിമാനങ്ങളും പരിചയ സമ്പന്നരല്ലാത്ത പൈലറ്റുമാരുമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
Comments