രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി എന്ന് ചിദംബരം. സ്ഥിരത നിലനിര്‍ത്താനായതും സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പറയുന്നു. ഭക്ഷ്യ പണപ്പെരുപ്പമാണ് ആശങ്ക ഉണ്ടാക്കുന്നത്. എങ്കിലും ഭക്ഷ്യ പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിഞ്ഞു. ധനക്കമ്മി 4.6 ശതമാനമായി നിലനിര്‍ത്തി. ധാന്യോത്പാദനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും ചിദംബരം അവകാശപ്പെട്ടു. വിദേശനാണ്യശേഖരം 15 ബില്യണ്‍ ഡോളറായതായി ചിദംബരം പറഞ്ഞു.
Comments