ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ഇടുക്കി സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന് ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്‍്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ പുറത്തുവിടും. കേരളത്തിലെ 15 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും വി.എം സുധീരന് പറഞ്ഞു. ആര്.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം സോണിയാഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Comments