ആദിവാസി വോട്ട് ആം ആദ്മി പാര്‍ട്ടിക്ക്
Text Size
Story Dated: Wednesday, March 12, 2014 07:23 hrs UTC
തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ കേരളത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കും. ആം ആദ്മി പാര്‍ട്ടിയെയും പരിസ്ഥിതി സംഘടനകളെയും പിന്തുണക്കുമെന്ന് ആദിവാസി ഗോത്രസഭ ഭാരവാഹികളായ സി.കെ. ജാനു, എം. ഗീതാനന്ദന്, ടി.ജെ. മാമ്മന്‍, വേടന് മഹാസഭ ജനറല്‍ സെക്രട്ടറി കെ.കെ. രാജന്, ഗുരുവ് പ്രസിഡന്റ് സി.എന്‍. ബാബുരാജ്, ആദിജന മഹാസഭ കണ്‍വീനര്‍ ഇ.പി. കുമാരദാസ്, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന് പ്രസിഡന്റ് ജെയിംസ് ജോണ്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ആദിവാസി ഗോത്രമഹാസഭ, അട്ടപ്പാടിയിലെ ആദിവാസി സംഘടനയായ ഗുരുവ്, വേടന് ഗോത്ര മഹാസഭ, ആദിജന മഹാസഭ, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന് എന്നിവയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സത്യഗ്രഹം ജന്തര്‍മന്ദറില്‍ നടന്നുവരുകയാണ്.
Comments