പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എസ്.ജെ.ഡി. സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ മത്സരിക്കും. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വീരേന്ദ്രകുമാറിന്റെ പേരു മാത്രമാണ് പാര്‍ലന്റെറി ബോര്‍ഡിന് മുന്നില്‍ പരിഗണനയ്ക്കു വന്നത്. വീരേന്ദ്രകുമാറിnte തിരഞ്ഞെടുപ്പ് കണ്വെന്ഷന് പതിനേഴിന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. സി.പി.എമ്മിന്റെ സിറ്റിങ് എം.പി. എം.ബി. രാജേഷ് തന്നെയാണ് അദ്ദേഹത്തിന്റെ എതിരാളി.
Comments