ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളില്‍ 14 എണ്ണത്തിലും ധാരണയായി. തിരുവനന്തപുരത്ത് ശശി തരൂര്‍, ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്‍്റോ ആന്‍്റണി, എറണാകുളത്ത് കെ.വി.തോമസ്,ചാലക്കുടിയില്‍ കെ.പി ധനപാലന്, കോഴിക്കോട്ട് എം.കെ.രാഘവന്, വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കണ്ണൂരില്‍ കെ.സുധാകരന്, വയനാട്ടില്‍ എം.ഐ ഷാനവാസ് എന്നിവരാണ് മത്സരിക്കുന്ന സിറ്റിങ് എം.പിമാര്‍.തൃശൂര്‍ സീറ്റിലാണ് അന്തിമ തീരുമാനം ഇനിയും ആകാത്തത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ആലത്തുരില് കെ.എ ഷീബ, കാസര്‍കോട് ടി. സിദ്ദീഖ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.ഇടുക്കി ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എം.പി മാരെ നിലനിര്‍ത്താനും തീരുമാനിച്ചു. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍്റ് ഡീന്‍ കുര്യാക്കോസിന് സീറ്റു നല്‍കും.
Comments