സി.പി.എം കോട്ടയത്തു നല്കുന്ന സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ എസ്. നേതാവ് മാത്യു ടി.തോമസ് അറിയിച്ചു. കൊച്ചിയില്‍ നടക്കാനിരിക്കുന്ന സ്ഥാനാര്‍ത്ഥി നിര്ണയയോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എം.പി പി.സി തോമസ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശരിയല്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും മാത്യൂ ടി.തോമസ് പറഞ്ഞു.
Comments